കണ്ണൂര്‍: ചിത്രകാരി ഷീജാ പ്രമോദിന്റെ ശിവോഹം ആര്‍ട്ട് ഗ്യാലറി പി. കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കൃഷ്ണ ജ്വല്‍സ് മാനേജിങ് പാര്‍ട്ണര്‍ ഡോ.സി.വി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എം.പ്രമോദ് കുമാര്‍ സ്വാഗതവും ഷീജ പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു. മ്യൂറല്‍ പെയിന്റിങ്, മോഡേണ്‍ ആര്‍ട്ട്, ക്രിയേറ്റീവ് ആര്ട്ട്്, ആഫ്രിക്കന്‍ ആര്‍ട്ട്, പോട്ട്് പെയിന്റിങ്, അക്രലിക് പെയിന്റിങ്, തഞ്ചാവൂര്‍ ആര്‍ട്ട്, മൈസൂര്‍ ആര്‍ട്ട് ചിത്രങ്ങളും ഗ്യാലറിയില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: