മാഹി: ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഏപ്രില്‍ 10, 11, 12 തിയ്യതികളില്‍ മുക്കാളി എല്‍പി സ്കൂളില്‍ നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും വടകര സിനിമ കലക്ടീവിന്റെയും സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും, പുറത്തുമുള്ള ചലച്ചിത്രമേളകളില്‍ പുരസ്കാരം നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഓപ്പണ്‍ ഫോറങ്ങളും സംഘടിപ്പിക്കും. യോഗത്തില്‍ വി.പി.രാഘവന് അധ്യക്ഷത വഹിച്ചു. പി.കെ.നാണു, പുനത്തില്‍ സുരേന്ദ്രന്, പ്രദീപ് ചോമ്പാല, കെ.വി.രാജന്, കെ.സുകുമാരന്‍, കെ.ടി.രവീന്ദ്രന്, കെ.പി.ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി.പി.രാഘവന്-ചെയര്മാന്, പി.ബാബുരാജ്-കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: