തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ചു കയറി പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബേക്കറി ഉടമ റിമാന്‍ഡില്‍. പുതിയ പുരയില്‍ മസൂദിനെ(35)യാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളുടെ ബേക്കറിയില്‍ ജീവനക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഇവരുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം ഇവര്‍ക്കു വേണ്ടി വാടകവീട് സംഘടിപ്പിച്ചുകൊടുത്തതും മസൂദാണ്. തുടര്‍ന്ന് ആളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: