അഹിംസാ സന്ദേശയാത്ര 9,10 തീയ്യതികളില്‍

Monday 5 March 2018 10:05 pm IST

 

കണ്ണൂര്‍: ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താനായി പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസിന്റെ ആഭിമുഖ്യത്തില്‍ 9, 10 തീയ്യതികളില്‍ അഹിംസാ സന്ദേശയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസിന്റെ ചെയര്‍മാന്‍ ഡോ.സ്‌കറിയ കല്ലൂര്‍ നയിക്കുന്ന യാത്ര 9ന് രാവിലെ 9.30 ന് പയ്യന്നൂരില്‍ നിന്നും ആരംഭിക്കും. ഡോ.എം.പി.മത്തായി യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഇടങ്ങളിലെ പ്രയാണത്തിന് ശേഷം 10 ന് വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ സമാപിക്കും. സമാപന സമ്മേളനത്തോടനുബന്ധിച്ച് സര്‍വ്വമത സമാധാന പ്രാര്‍ത്ഥന നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ.സ്‌കറിയ കല്ലൂര്‍, ബിനോയ് തേമസ്, ഹരിദാസ് മംഗലശ്ശേരി, ഷമീര്‍ ഇഞ്ചിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.