അന്താരാഷ്ട്ര വനിതാ ദിനം : വനിതകളുടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

Monday 5 March 2018 10:05 pm IST

 

കണ്ണൂര്‍: അന്താരാഷ്ട്ര വനിതാ ദിനമായ 8ന് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ വനിതാ വിഭാഗമായ ബിഡികെ എയ്ഞ്ചല്‍സ് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ വനിതാ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് എയ്ഞ്ചല്‍സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പളളിക്കുന്ന് ഗവണ്‍മെന്റ് വനിതാ കോളേജ്, ചിന്മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യുക്കേഷന്‍ തലശ്ശേരി, പയ്യന്നൂര്‍ കോളേജ് എന്നിവിടങ്ങളിലാണ് കണ്ണൂര്‍ സോണല്‍ ബ്ലഡ് ബാങ്ക്, ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്ക്, പരിയാരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്ക്, മലബാര്‍ കാന്‍സര്‍ സെന്റര്‍ ബ്ലഡ് ബാങ്ക് എന്നിവരുടെ സഹായത്തോടെ ക്യാമ്പ് നടക്കുന്നത്. ചടങ്ങില്‍ നാലു വനിതകളെ ആദരിക്കും. ഭാരതത്തില്‍ രക്തദാതാക്കളില്‍ വനിതകള്‍ കേവലം ആറുശതമാനം മാത്രമാണ്. രക്തദാനത്തിന് താല്‍പ്പര്യമുളളവര്‍ 7025269420, 422,427 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വി.സി.ബി.അഗസ്ത്യദേവി, പി.പി.ശില്‍പ്പ, പി.സി.ധന്യ, കെ.എസ്.ശ്രേയ, ഡയാന എലിസബത്ത് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.