കണ്ണൂര്‍: ഇരിക്കൂര്‍ പാറ്റക്കലില്‍ പ്രവര്‍ത്തിക്കുന്ന താര് മിക്സിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ പ്രതിഷേധം ആരംഭിക്കാന്‍ തീരുമാനിച്ചതായി പാറ്റക്കല്‍ ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനവാസമേറിയ പ്രദേശത്ത് താര് മിക്സിംഗ് പ്ലാന്റ് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് പാറ്റക്കലില്‍ നടക്കുന്ന പ്രതിഷേധ യോഗം പരിസ്ഥിതി പ്രവര്ത്തകന് സി.ആര്.നീലകണ്ഠന് ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.ആര്.അബ്ദുള്‍ ഖാദര്‍, എ.സി.മായിന്‍,കെ.കെ.അബ്ദുള്‍ സലാം, വി.ആര്.സുനില്‍ കുമാര്‍, സതീശന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: