മാണിക്കെതിരെ തെളിവുണ്ട്; കേസ് അവസാനിപ്പിച്ചത് ഗൂഢാലോചന : പ്രോസിക്യൂട്ടര്‍

Tuesday 6 March 2018 2:45 am IST
"undefined"

കൊച്ചി: ബാര്‍ കോഴ കേസില്‍ കെ.എം മാണിയെ രക്ഷിക്കാന്‍ ഉന്നതര്‍ ശ്രമിക്കുന്നതായി കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. കെ.പി സതീശന്‍. മാണിക്കെതിരെ തെളിവുണ്ടെന്നും അന്വേഷണവുമായി മുന്നോട്ട് പോകാനായിരുന്നു താന്‍ നിയമോപദേശം നല്‍കിയത് എന്നാല്‍ വിജിലന്‍സ് സംഘം കേസന്വേഷണം അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

 കേസ് അവസാനിപ്പിച്ചത് താന്‍ അറിഞ്ഞല്ല.മാണിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ഗൂഢാലോചനയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടാകാമെന്നും  അദ്ദേഹം പറഞ്ഞു. മാണിക്കെതിരായ കേസില്‍ വിജിലന്‍സ് നിലപാടിനെ മുമ്പും കെ.പി സതീശന്‍ വിമര്‍ശിച്ചിട്ടുണ്ട് . ബാര്‍ കോഴ, ബാറ്ററി ഇടപാട്, കോഴിക്ക് നികുതിയിളവ് കേസുകളില്‍ മാണിക്കെതിരെ കേസെടുക്കാനുളള എല്ലാ സാഹചര്യവും ഉണ്ടെന്നറിയിച്ചിട്ടും കേസുകള്‍ അവസാനിപ്പിക്കാനാണ് വിജലന്‍സിന് തിടുക്കം.

ബാര്‍ ഉടമകളുടെ ശബ്ദരേഖയടങ്ങിയ എഡിറ്റ് ചെയ്യാത്ത സിഡി പരിശോധനക്കായി ഹൈദരാബാദിലേക്ക് അയക്കാനാണ് താന്‍ ആവശ്യപ്പെട്ടത് . കേസ് അവസാനപ്പിച്ചതറിഞ്ഞ് അന്വേഷണ ഉദോഗസ്ഥനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അവധിയിലാന്നായിരുന്നു മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.