ഇനി ഡ്രൈവിങ് പരീക്ഷ അത്ര എളുപ്പമല്ല, ഫലം കംപ്യൂട്ടര്‍ പ്രഖ്യാപിക്കും

Tuesday 6 March 2018 2:00 am IST
ജില്ലയിലെ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ്, ഡ്രൈവിങ്് ട്രാക്ക്, ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിങ്് സ്റ്റേഷന്‍ എന്നിവയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. എച്ചും എട്ടും കുറുക്കുവഴികളിലൂടെ എടുക്കാന്‍ ഇനി കഴിയില്ല. കംപ്യൂട്ടറായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്.

 

മോനിപ്പള്ളി: ജില്ലയിലെ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ്, ഡ്രൈവിങ്് ട്രാക്ക്, ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിങ്് സ്റ്റേഷന്‍ എന്നിവയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.  എച്ചും എട്ടും കുറുക്കുവഴികളിലൂടെ എടുക്കാന്‍ ഇനി കഴിയില്ല. കംപ്യൂട്ടറായിരിക്കും ഫലം പ്രഖ്യാപിക്കുന്നത്.വിദേശരാജ്യങ്ങളിലേതു പോലെയുള്ള  ഡ്രൈവിങ് ടെസ്റ്റിങാണ് മോനിപ്പള്ളിയില്‍ സജ്ജമായിരിക്കുന്നത്. ഇതിനായി കയറ്റവും സിഗ്നല്‍ ലൈറ്റുകളും ഉള്‍പ്പെടുന്ന പ്രത്യേക ട്രാക്കും ഉണ്ടാക്കിയിട്ടുണ്ട്.

സെന്ററിന്റെ പ്രവര്‍ത്തനം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാറിന്റെ  നേതൃത്വത്തില്‍ വിലയിരുത്തി.രണ്ടാംഘട്ടത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി തയ്യാറാക്കിട്ടുണ്ട്.ഇവിടുത്തെ ഓട്ടോമാറ്റിക് കംപ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷനില്‍ 

വളരെയേറെ സമയമെടുത്ത് നടത്തിയിരുന്ന വാഹനപരിശോധന അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ ചുരുങ്ങിയ സമയംകൊണ്ട് ചെയ്യാം.ഷോക്ക് അബ്സര്‍ബര്‍ ടെസ്റ്റ്, ബ്രേക്ക് ടെസ്റ്റ്, സൈഡ് സ്ലിപ്പ് ടെസ്റ്റ്, സ്പീഡോമീറ്റര്‍ ടെസ്റ്റ്, ഹെഡ്ലൈറ്റ് അലൈനര്‍, ഹോണ്‍ നോയിസ് ലെവല്‍ ടെസ്റ്റ്, വെഹിക്കിള്‍ അണ്ടര്‍ബോഡി ഇന്‍സ്പെക്ഷന്‍ എന്നീ വിഭാഗങ്ങളിലുളള പരിശോധനകളാണ്  യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

സെന്ററില്‍ എത്തിച്ചേരുന്നവര്‍ക്ക് വിശ്രമകേന്ദ്രവും ടോയ്ലെറ്റ് സൗകര്യവും സെക്യൂരിറ്റി ഗാര്‍ഡ് മുറിയും വാഹന പാര്‍ക്കിങ്ങിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തും.  ലേണേഴ്സ് ടെസ്റ്റ് നടത്തുന്നതിന് വിസ്തൃതിയുള്ള മുറിയും സേഫ്റ്റി ക്ലാസ് നടത്തുന്നതിന് കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കുന്നതിനു നടപടി സ്വീകരിക്കും.  സ്ഥാപനത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്  സോളാര്‍ പവര്‍പ്രോജക്ട് ആവിഷ്‌കരിക്കാന്‍ തീരുമാനമെടുത്തു. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി  പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ കെല്ലിനെ ചുമതലപ്പെടുത്തിയതായി അഡ്വ. മോന്‍സ് ജോസഫ് എം എല്‍ എ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.