കോട്ടയം: കോട്ടയം നഗരത്തിലെ പ്രധാന റോഡ് കയ്യേറി സ്മാരകം നിര്‍മ്മിച്ച എസ്എഫ്ഐക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.സിഎംഎസ് കോളേജിന് മുമ്പില്‍ കോട്ടയം-കുമരകം റോഡ് കയ്യേറിയാണ് സ്മാരകം നിര്‍മ്മിച്ചത്. വളരെ തിരക്കേറിയ റോഡാണിത്. ലോക കായലോര വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ കുമരകത്തേക്കുള്ള പ്രധാന പാതയും മെഡിക്കല്‍ കോളേജ് അടക്കം പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള പാതയും കൂടിയാണ് ഇത്.
ഏതാനും ദിവസം മുമ്പ് സിഎംഎസ് കോളേജിന്റെ പ്രധാന കവാടത്തില്‍ നിര്‍മ്മിച്ച സ്മാരകം എതിര്‍പ്പിനെ തുടര്‍ന്നു പൊളിച്ചുമാറ്റുകയായിരുന്നു. പിന്നീടാണ് കുമരകം റോഡിലേക്ക് ഇറക്കി നിര്‍മ്മിച്ചത്.സ്മാരകം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ആര്‍ഡിഒയ്ക്ക് പരാതി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: