കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം

Monday 5 March 2018 10:43 pm IST

 

കൂത്തുപറമ്പ്: കൂത്തുപറമ്പ് പുറക്കളത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. പുറക്കളം പോസ്റ്റോഫീസിനു സമീപം ആമ്പിലാട് റോഡില്‍ കാരുണ്യം ഹൗസില്‍ കെ.മഹേഷിന്റെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ബോംബേറുണ്ടായത്. വീടിന്റെ ചുമര്‍ വിണ്ടുകീറി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മുന്‍വശത്തെ വാതില്‍ തുറന്ന് പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ ചുമരിലാണ് ശക്തിയേറിയ ബോംബ് പതിച്ചത്. സംഭവ സമയം വീട്ടില്‍ ആളുകളുണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കതിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ആര്‍എസ്എസ്-ബിജെപി നേതാക്കളായ ഒ.രാഗേഷ്, എ.പി. പുരുഷോത്തമന്‍, സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പി.കെ.രാജേന്ദ്രന്‍, പി. പ്രജിത്, പി.ബിനോയ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം സംഘമാണെന്ന് എന്ന് ആര്‍എസ്എസ് നേതൃത്വം ആരോപിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.