ഗണിത വിജയം പ്രഖ്യാപനം

Monday 5 March 2018 10:44 pm IST

 

കണ്ണൂര്‍: സര്‍വ്വ ശിക്ഷാ അഭിയാന്‍ നടപ്പിലാക്കിയ ഗണിതവിജയം പദ്ധതിയുടെ ലക്ഷ്യസാക്ഷാല്‍ക്കാര പ്രഖ്യാപനം ശിക്ഷക് സദനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍ അധ്യക്ഷത വഹിച്ചു. ഗണിതവിജയം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാരം മേയര്‍ ഇ.പി.ലത വിതരണം ചെയ്തു. 

ഗണിതോപകരണ പ്രദര്‍ശനോദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ.പ്രഭാകരന്‍ നിര്‍വഹിച്ചു. എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി.പുരുഷോത്തമന്‍ സ്വാഗതവും, ബിപിഒ കൃഷ്ണന്‍ കുറിയ നന്ദിയും പറഞ്ഞു. 

'ഗണിതബോധനത്തിലെ വെല്ലുവിളികള്‍ സാധ്യതകള്‍' എന്നീ വിഷയത്തില്‍ നടന്ന സെമിനാര്‍ ഡയറ്റ് മുന്‍ പ്രിന്‍സിപ്പാള്‍ സി.എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ലക്ചറര്‍ എസ്.കെ.ജയദേവന്‍ വിഷയം അവതരിപ്പിച്ചു. സി.പി.പത്മരാജ് അധ്യക്ഷനായി. ടി.വിവിശ്വനാഥന്‍ സ്വാഗതവും പി.പിസനകന്‍ നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.