എംപി ഫണ്ട്: പാര്‍ക്കിനും റോഡിനും ഭരണാനുമതി

Monday 5 March 2018 10:45 pm IST

 

കണ്ണൂര്‍: പി.കെ.ശ്രീമതി എംപിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് പായം ഗ്രാമപഞ്ചായത്തിലെ ചാവറ ഡഫ് ആന്‍ഡ് ഡംപ് സ്‌കൂളില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കുന്നതിന് രണ്ട് ലക്ഷം രൂപ വിനിയോഗിക്കുന്നതിനും പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള റോഡ് ടാറിംഗ് നടത്തുന്നതിന് 4,95,000 രൂപ വിനിയോഗിക്കുന്നതിനും ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കൂനം (തലക്കുളം) അങ്കണവാടിക്ക് കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് 30,000 രൂപ വിനിയോഗിക്കുന്നതിനും കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ പൂളക്കുറ്റി നവബോധിനി ഗ്രന്ഥാലയത്തിന് കെട്ടിടം നിര്‍മിക്കുന്നതിന് 10 ലക്ഷം രൂപ വിനിയോഗിക്കുന്നതിനും പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ താഴെ പാലയാട്-മേലെ പാലയാട്-എസ്ടി കോളനി റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 4,95,000 രൂപ വിനിയോഗിക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.