മാഞ്ചസ്റ്റര്‍ സിറ്റി കിരീടത്തോടടുക്കുന്നു

Tuesday 6 March 2018 2:45 am IST
"undefined"

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി , ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തോടടുക്കുന്നു. നിര്‍ണായക മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ പരാജയപ്പെടുത്തി. ഇനി നാലു വിജയങ്ങള്‍ കൂടി നേടിയാല്‍ സിറ്റിക്ക് കിരീടം ഉറപ്പാകും.

കളം നിറഞ്ഞുകളിച്ച മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിലുടെനീളം ആധിപത്യം സ്ഥാപിച്ചു. ബെര്‍നാഡോ സില്‍വയാണ് സിറ്റിയുടെ വിജയഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ സിറ്റി 29 മത്സരങ്ങളില്‍ 78 പോയിന്റുമായി ബഹുദൂരം മുന്നിലെത്തി.രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ സിറ്റിയെക്കാള്‍ 18 പോയിന്റ് പിന്നിലാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 28 മത്സരങ്ങളില്‍ 59 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

രണ്ടാം പകുതിയിലാണ നിര്‍ണായകമായ ഗോള്‍ പിറന്നത്.ചെല്‍സിയുടെ പ്രതിരോധ തകര്‍ച്ചയാണ് ഗോളിന് വഴിയൊരുക്കിയത്. ഡേവിഡ് സില്‍വ നീട്ടിക്കൊടുത്ത പന്ത് ബെര്‍നാഡോ ചെല്‍സിയുടെ വലയിലാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.