ഭാരതീയവിചാരകേന്ദ്രം അനുശോചിച്ചു

Monday 5 March 2018 11:19 pm IST

തിരുവനന്തപുരം: ജസ്റ്റിസ് ഡി. ശ്രീദേവിയുടെ നിര്യാണത്തില്‍ ഭാരതീയവിചാരകേന്ദ്രം അഗാധമായ ദുഃഖം രേഖപ്പെടുത്തി. നീതിനിര്‍വ്വഹണത്തില്‍ നിഷ്പക്ഷത പുലര്‍ത്തുന്ന ന്യായാധിപയെന്ന നിലയില്‍ നീതിന്യായമേഖലയില്‍ അവര്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. സാമൂഹ്യപ്രശ്‌നങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ എന്നും ധീരമായ നിലപാട് അവര്‍ കൈക്കൊണ്ടിട്ടുണ്ട്.

ഭാരതീയവിചാരകേന്ദ്രവുമായി  നല്ല സൗഹൃദം പുലര്‍ത്തുകയും  പ്രവര്‍ത്തനങ്ങള്‍ക്ക്  പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ശ്രീദേവിയുടെ വേര്‍പാട് സമൂഹത്തിന് തീരാനഷ്ടം തന്നെയാണ്. ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ അധ്യക്ഷതവഹിച്ച അനുശോചനയോഗത്തില്‍ ഡോ. കെ. സി അജയകുമാര്‍, ഡോ.കെ. എന്‍. മധുസൂദനന്‍ പിള്ള, വി. മഹേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

ജസ്റ്റിസ്.ഡി. ശ്രീദേവിയുടെ നിര്യാണം കേരളത്തിലെ പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍  പറഞ്ഞു.   ശ്രീദേവിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. വനിതാകമ്മീഷന്‍ അദ്ധ്യക്ഷയായി ആ സ്ഥാപനത്തിനുണ്ടാക്കിയ മാന്യത എടുത്തുപറയേണ്ടതാണ്.കുമ്മനം ചൂണ്ടിക്കാട്ടി.

റിട്ട. ജസ്റ്റിസ് ഡി.ശ്രീദേവിയുടെ നിര്യാണം  തീരാനഷ്ടമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എന്ന നിലയില്‍  സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ സുരക്ഷയ്ക്കും വേണ്ടി ജസ്റ്റിസ് ശ്രീദേവി നടത്തിയ ഇടപെടലുകള്‍ വളരെ ശ്രദ്ധേയമാണ്.കൃഷ്ണദാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.