മേഘാലയയില്‍ ഇന്നും നാഗാലാന്‍ഡില്‍ നാളെയും ബിജെപി നേതൃത്വത്തിലുള്ള വടക്കു കിഴക്കന്‍ ജനാധിപത്യ സഖ്യം (എന്‍ഇഡിഎ) അധികാരമേല്‍ക്കും. പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് എന്‍പിപി നേതാവ് കോണ്‍റാഡ് സാംഗ്മ മേഘാലയയില്‍ മുഖ്യമന്ത്രിയാകും.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായി സാംഗ്മ പറഞ്ഞു. നാഗാലാന്റില്‍- എന്‍ഡിപിപി സഖ്യത്തില്‍ എന്‍ഡിപിപി നേതാവ് നെഫ്യൂ റിയോ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: