ജനവിധി മാനിക്കുന്നു: മൂന്നാം പക്കം രാഹുലിന്റെ പ്രതികരണം

Tuesday 6 March 2018 2:18 am IST
"undefined"

ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നാം ദിവസമാണ് രാഹുലിന്റെ പ്രതികരണം. ഇറ്റലിയില്‍ അമ്മൂമ്മയെ കാണാന്‍ പോയ രാഹുല്‍ അവിടെ നിന്നാണ് ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നതും. 

പാര്‍ട്ടി ജനവിധി അംഗീകരിക്കുന്നു. ജനങ്ങളുടെ വിശ്വാസം മടക്കിയെടുക്കാന്‍ ശ്രമിക്കും.  പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം നന്ദി, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ത്രിപുരയിലും നാഗാലാന്‍ഡിലും ഒരു സീറ്റു പോലും നേടാത്ത കോണ്‍ഗ്രസിന് മേഘാലയ കൈവിട്ടുപോകുകയും ചെയ്തിരുന്നു. ഫലം വരുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഇറ്റലിയില്‍ ആയിരുന്നു. 

ഇപ്പോള്‍ മടങ്ങിയെത്തിയിട്ടുണ്ട്. നിര്‍ണ്ണായക സമയത്ത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി കടന്നുകളഞ്ഞ രാഹുലിന്റെ നടപടി വലിയ വിവാദമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.