കന്നട നടൻ ഉപേന്ദ്ര ബിജെപിയിലേക്ക്

Tuesday 6 March 2018 8:28 am IST
"undefined"

ബെംഗളൂരു : കന്നട നടൻ ഉപേന്ദ്ര ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. താരം സ്വന്തം പാര്‍ട്ടിയായ പ്രജാകീയ പിരിച്ചു വിട്ട ശേഷമായിരിക്കും ബിജെപിയില്‍ ചേരുക. ഉപേന്ദ്രയുടെ പാര്‍ട്ടിയില്‍ അഭ്യന്തര കലഹം രൂക്ഷമാണ്. മറ്റു നേതാക്കള്‍ ഉപേന്ദ്രയ്ക്കു എതിരെയായ നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടി പിരിച്ചുവിടാന്‍ താരം തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപേന്ദ്ര ആം ആദ്മിയുടെ മോഡലിലാണ് പ്രജാകീയയെന്ന പാര്‍ട്ടി രൂപീകരിച്ചത്. താന്‍ അഴിമതിക്കും കുടുംബ രാഷ്ട്രീയത്തിനും എതിരാണ് പ്രഖ്യാപിച്ച ഉപേന്ദ്ര തൊട്ടടുത്ത ദിവസം തന്നെ പാര്‍ട്ടിയില്‍ വിവാദം നിയമനം നടത്തി.  ഭാര്യയേയും സഹോദരനേയും ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചാണ് ഉപേന്ദ്ര വിവാദങ്ങളില്‍ അകപ്പെട്ടത്. 

ഇതോടെ പാര്‍ട്ടിയിലെ മറ്റു നേതാക്കളും അണികളും താരത്തിനെതിരെ രംഗത്തു വന്നു. പാര്‍ട്ടിയിലെ അഭ്യന്തരപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് താരത്തിന്റെ പുതിയ രാഷ്ട്രീയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.