കണ്ണൂര്‍: ചാല ബൈപാസില്‍ ടിപ്പറിന് പിറകില്‍ വാനിടിച്ച് മൂന്നുപേര്‍ മരിച്ചു. തെങ്കാശി സ്വദേശികളായ ബി.രാമര്‍ (33), ചെല്ലദുരൈ (45), പുത്തലിങ്കം (75) എന്നിവരാണ് മരിച്ചത്.
രാവിലെ 6.30നായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ഒമ്നി വാന്‍ കണ്ണൂര്‍ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വാനില്‍ കുടുങ്ങിപ്പോയവരെ പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: