കാര്‍ത്തി ചിദംബരത്തിന്റെ പുതിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Tuesday 6 March 2018 9:27 am IST
"undefined"

ന്യൂദല്‍ഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം നല്‍കിയ പുതിയ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

സി.ബി.ഐ തയാറാക്കിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ സമന്‍സ് അയക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരമില്ലെന്ന് കാര്‍ത്തി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന് മുന്നിലാണ് കാര്‍ത്തിയുടെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഐഎന്‍എക്സ് മീഡിയക്ക് 305 കോടിയോളം രൂപയുടെ വിദേശഫണ്ട് ലഭ്യമാക്കാന്‍ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡ് നല്‍കിയ അനുമതിയില്‍ ക്രമക്കേട് നടന്നെന്നാണ് കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.