ബേവിഞ്ച അബ്ദുല്‍ റഹ്മാന്‍ വധക്കേസ്‌ ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ

Wednesday 20 July 2011 11:21 pm IST

കാസര്‍കോട്‌: തെക്കിലിലെ കോണ്‍ട്രാക്ടര്‍ ബേവിഞ്ച അബ്ദുല്‍ റഹ്മാനെ വധിച്ച കേസ്‌ ഏറ്റെടുക്കാനാവില്ലെന്ന്‌ സിബിഐ അധികൃതര്‍ സര്‍ക്കാറിനെ അറിയിച്ചു. കേസുകളുടെ ബാഹുല്യം കാരണമാണ്‌ സിബിഐയുടെ പിന്‍മാറ്റം. ഇതു സംബന്ധിച്ച്‌ സിബിഐ ജോയിണ്റ്റ്‌ ഡയറക്ടര്‍ കേരള അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്ക്‌ കത്തെഴുതിയിട്ടുണ്ട്‌. അന്വേഷണം സിബിഐക്ക്‌ വിട്ടുകൊണ്ട്‌ ഫെബ്രുവരി 28ന്‌ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പാണലത്തെ കെ.എ.മുഹമ്മദ്‌ ഹനീഫ്‌ വിവരാവകാശ നിയമപ്രകാരം നല്‍കിയ കത്തിനുള്ള മറുപടിയിലാണ്‌ ഇക്കാര്യമറിയിച്ചത്‌. 2002 സെപ്തംബര്‍ 25ന്‌ രാത്രിയാണ്‌ അബ്ദുല്‍ റഹ്മാന്‍ കൊല്ലപ്പെട്ടത്‌.