മേഘാലയയില്‍ സാങ്മ സര്‍ക്കാര്‍ അധികാരമേറ്റു

Tuesday 6 March 2018 11:00 am IST
"undefined"

ഷില്ലോംഗ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) അധ്യക്ഷന്‍ കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. എന്‍.പി.പിയെ പിന്തുണയ്ക്കുന്ന നാല് ഘടകകക്ഷികളുടെ പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഗംഗാ പ്രസാദ് ആണ് സത്യപ്രതിജ്ഞ ചെല്ലിക്കൊടുത്തത്.

 തിങ്കളാഴ്ച രാവിലെ ഗവര്‍ണര്‍ ഗംഗപ്രസാദിനെ സന്ദര്‍ശിച്ച സാങ്മ 34 അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ചത്. എംഎല്‍എമാരും പുതിയ മന്ത്രിമാരും മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. 60 അംഗ സഭയില്‍ 19 സീറ്റ് നേടിയ എന്‍.പി.പി രണ്ട് സീറ്റുള്ള ബി.ജെ.പിയുടെയും മറ്റു സഖ്യകക്ഷികളുടെയും പിന്തുണയോടെയാണ് അധികാരത്തിലേറുന്നത്. 

യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി- ആറ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി-നാല്, ഹില്‍ സ്റ്റേറ്റ് പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി-2, ഒരു സ്വതന്ത്രന്‍ എന്നിവരും എന്‍പിപി സഖ്യത്തിലുണ്ട്. 21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇവിടെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല.

ആറ് അംഗങ്ങളുള്ള യുഡിപിക്ക് മൂന്ന് മന്ത്രിമാരെ ലഭിച്ചു. സ്പീക്കര്‍ സ്ഥാനവും യുഡിപിക്കാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.