പൊന്തന്‍പ്പുഴ വനഭൂമി: സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം മാണി

Tuesday 6 March 2018 11:09 am IST
"undefined"

തിരുവനന്തപുരം: പൊന്തന്‍പ്പുഴ വനഭൂമി കയ്യേറ്റ വിഷയത്തില്‍ വനം മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.എം മാണി. പൊന്തന്‍പ്പുഴ വനഭൂമി കേസില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിലാണ് മാണി വിമര്‍ശനം ഉന്നയിച്ചത്. കേസ് തോറ്റു കൊടുക്കുത്തതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടായെന്ന് മാണി ആരോപിച്ചു.

കേസ് നടത്തിപ്പില്‍ യാതൊരു ശ്രദ്ധയും ഇല്ലായിരുന്നു. ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. സുശീല ഭട്ടിന് പകരം വന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൊന്തന്‍പ്പുഴ വനഭൂമി കുറ്റിക്കാടാണെന്ന് രേഖപ്പെടുത്തി. ഇതും കേസ് പരാജയപ്പെടാന്‍ ഇടയാക്കി. ഇതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാതെ പോയത് സര്‍ക്കാറിന് പറ്റിയ വീഴ്ചയാണെന്നും മാണി ചൂണ്ടിക്കാട്ടി.ഇക്കാര്യങ്ങള്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നും മാണി ആവശ്യപ്പെട്ടു.

അതേസമയം, പൊന്തന്‍പ്പുഴ വനഭൂമി കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച വന്നിട്ടില്ലെന്ന് വനം മന്ത്രി കെ. രാജു സഭയെ അറിയിച്ചു. സ്വകാര്യ വ്യക്തിക്ക് ഭൂമി കൊടുക്കാന്‍ കോടതി വിധിയില്‍ പറയുന്നില്ല. ഒരിഞ്ച് ഭൂമി പോലും സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കില്ലെന്നും കെ. രാജു വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.