സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ ഭീകര വിരുദ്ധവിഭാഗം തലവനായി ഇന്ത്യന്‍ വംശജന്‍

Tuesday 6 March 2018 11:21 am IST
"undefined"

ലണ്ടന്‍: സ്‌കോട്ട്‌ലാന്റ് യാര്‍ഡിന്റെ ഭീകര വിരുദ്ധവിഭാഗം തലവനായി ഇന്ത്യന്‍ വംശജന്‍ നീല്‍ ബസു ചുമതലയേല്‍ക്കും.49 കാരനായ ബസു നിലവില്‍ മെട്രോപൊളിറ്റന്‍ പോലീസ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണറാണ്. ഭീകര വിരുദ്ധ സംഘത്തിന്റെ തലവന്‍ മാര്‍ക്ക് റൗളി ഈ മാസം 21 ന് സ്ഥാനമൊഴിയുന്നതോടെയാണ് ബസു ചുമതലയേല്‍ക്കുന്നത്.

ഇന്ത്യന്‍ വംശജനാണ് നീല്‍ ബസുവിന്റെ പിതാവ്.2016 ല്‍ നീല്‍ ബസു ഭീകര വിരുദ്ധ സംഘടനയുടെ നാഷണല്‍ കോര്‍ഡിനേറ്ററായിരുന്നു.നിരവധി ഭീകര സംഘടനകള്‍ക്കെതിരെ സ്‌ക്കോട്ട് ലാന്‍ഡ് യാര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനുകളിലും ബസു പങ്കാളിയായിട്ടുണ്ട്.

ഇന്ത്യയടക്കം വികസനത്തിലേക്ക് കുതിക്കുന്ന രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്നും,ഇതിനെതിരെ പോരാടാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും നീല്‍ ബസു മാദ്ധ്യമങ്ങളോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.