വിവോ അപെക്‌സ് ഫുള്‍ വ്യൂ ഫോണ്‍ അവതരിപ്പിച്ചു

Tuesday 6 March 2018 11:53 am IST
"undefined"

കൊച്ചി: സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ ഫുള്‍വ്യൂ ആശയത്തില്‍ അധിഷ്ഠിതമായ അപെക്‌സ് കണ്‍സെപ്റ്റ് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. നൂതനമായ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉയര്‍ന്ന സ്‌ക്രീന്‍ ടു ബോഡി അനുപാതവും, ഫോണ്‍ സ്‌ക്രീനില്‍ ടച്ച് ചെയ്തുകൊണ്ടുതന്നെ അണ്‍ലോക്ക് ചെയ്യാന്‍ പര്യാപ്തമായ ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് ടെക്‌നോളജിയും സവിശേതയാണ്. ഡിസ്‌പ്ലേയുടെ പകുതിയോളം ഭാഗത്ത് ഫിംഗര്‍ പ്രിന്റ് സ്‌കാനിംഗ് സാധ്യമാകും. 

8 മെഗാപിക്‌സല്‍ എലവേറ്റിംഗ് ക്യാമറയാണ് മറ്റൊരു സവിശേഷത. ബാഴ്‌സലോണയില്‍ നടക്കുന്ന വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിലാണ് വിവോ ഇത് അവതരിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.