പിഎന്‍ബി തട്ടിപ്പ്:ഐസിഐസിഐ, ആക്‌സിസ് ബാങ്ക് സി.ഇ.ഒമാര്‍ക്ക് സമന്‍സ്

Tuesday 6 March 2018 12:14 pm IST
"undefined"

ന്യൂദല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ചന്ദ കൊച്ചാറിനും ആക്‌സിസ് ബാങ്ക് സിഇഒ ശിഖ ശര്‍മക്കും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ(എസ്.എഫ്.ഐ.ഒ) സമന്‍സ്. എസ്.എഫ്.ഐ.ഒയുടെ മുംബൈ ഓഫീസില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗീതാഞ്ജലി ജെംസിന് 5280 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്ക് ഐ.സി.ഐസി.ഐ ബാങ്ക് വായ്പ നല്‍കിയത് 405 കോടി രൂപയാണ്.

ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിലുള്ള 31 ബാങ്കുകളുടെ കണ്‍സോര്‍ട്യം മെഹുല്‍ ചോക്‌സിയുടെ ഗീതാഞ്ജലി ഗ്രൂപ്പിന് പ്രവര്‍ത്തന മൂലധനത്തിനായി 3280 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഐസിഐസിഐ മാത്രം 405 കോടി രൂപയാണ് വായ്പ നല്‍കിയത്. ഈ കേസില്‍ വ്യക്തത തേടിയാണ് ബാങ്കുകളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതെന്നും കേസില്‍ ഇവര്‍ പ്രതികളല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.