ബംഗ്ലാദേശിൽ നിന്നുമുള്ള തൊഴിലാളികളെ നിരോധിച്ച് കുവൈറ്റ്

Tuesday 6 March 2018 12:25 pm IST
"undefined"

കുവൈറ്റ് സിറ്റി: ബംഗ്ലദേശില്‍ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിരോധിച്ച്‌ കുവൈറ്റ്. വീസക്കച്ചവടവും ക്രമക്കേടുകളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തൊഴിലാളികളെ റിക്രൂട്ടു ചെയ്യുന്നതില്‍ കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.

നേരത്തെയും കുവൈറ്റ് ഭരണകൂടം ബംഗ്ലാദേശില്‍ നിന്നുള്ല തൊളിലാളികളെ നിരോധിച്ചിരുന്നു. 2007ല്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്നീട് 2014ലാണ് ഒഴിവാക്കിയത്. പിന്നീട് 2016 ല്‍ സുരക്ഷാകാര്യങ്ങള്‍ കണക്കിലെടുത്ത് വീണ്ടും നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

ഈ നിരോധനം പീന്നീട് വീണ്ടും നീക്കി. ഇതിന് ശേഷമാണ് വീണ്ടും നിരോധനമേര്‍പ്പെടുത്തിയത്. ഉത്തരവ് ഇതുവരെയും പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.