അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍

Tuesday 6 March 2018 12:42 pm IST

കൊച്ചി: ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്തു നടത്തുന്ന സംഘത്തിന്റെ തലവന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍. സദാ അംഗരക്ഷകരുടെ കാവലില്‍ കഴിയുന്ന ബിഷു ഷെയ്ക്കിനെ കൊല്‍ക്കത്തിയില്‍ വെച്ച് സാഹസികമായാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

കള്ളക്കടത്തുമായി ബന്ധപ്പെട്ട് മലയാളി ബിഎസ്എഫ് കമാന്‍ഡന്റ് ജിബു ഡി. മാത്യു അറസ്റ്റിലായ കേസിലെ അന്വേഷണമാണ് സിബിഐ സംഘത്തെ വന്‍കള്ളക്കടത്ത് സംഘത്തിന്റെ തലവനിലേക്ക് എത്തിച്ചത്. കള്ളനോട്ടും മയക്കുമരുന്നും കടത്തുന്നതിനായി ജിബു ഡി.മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ബിഷു ഷെയ്ക്ക് സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.