ക്ഷേത്രത്തില്‍ അയിത്തമെന്ന് കുപ്രചാരണം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പരാതി

Tuesday 6 March 2018 1:35 pm IST
"undefined"

കൊച്ചി: വ്യാജപോസ്റ്റര്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ഡിജിപിക്ക് പരാതി. പന്തളം മൈനാപ്പള്ളി ക്ഷേത്രത്തില്‍ ജാതിവിലക്ക് ഏര്‍പ്പെടുത്തിയെന്ന് പോസ്റ്റര്‍ പ്രചരിപ്പിക്കുകയും ആ വാര്‍ത്ത സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പരത്തിയുമാണ് സംഘര്‍ഷ ശ്രമം. 

''മൈനാപ്പള്ളില്‍ ശ്രീ അന്നപൂര്‍ണ്ണേശ്വരി ദേവി ക്ഷേത്രത്തില്‍ ക്ഷേത്രസംബന്ധമായ സേവനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും കുറവര്‍, പറയന്‍, പുലയര്‍ മന്നു പിന്നാക്ക വിഭാഗത്തില്‍ ആവശ്യമില്ലെന്ന് ദേവീനാമത്തില്‍ തര്യപ്പെടുത്തിക്കൊള്ളുന്നു'' എന്ന അറിയിപ്പ് ഹിന്ദുകരയോഗ സേവാ സമിതിയുടെ പേരിലാണ് പ്രചരിപ്പിക്കുന്നത്. 

എന്നാല്‍, ക്ഷേത്രക്കമ്മറ്റിയില്‍ ഉണ്ടായിരുന്ന, സാമ്പത്തിക ക്രമക്കേടിനു പുറത്താക്കിയവര്‍ കൃത്രിമമായി ഇറക്കിയ പോസ്റ്ററില്‍ പറയുന്ന സംഘടന ഇല്ലെന്ന് നാട്ടുകാരും ക്ഷേത്ര ഭാരവാഹികളും വിശദീകരിക്കുന്നു.

ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയ്ക്ക് വ്യാജരസീതുണ്ടാക്കി പണം പിരിച്ച രണ്ട് സിപിഎം പ്രവര്‍ത്തകരാണ് ഈ പ്രചാരണങ്ങള്‍ക്കു പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്ര ഭരണ സമിതി ഇവര്‍ക്ക് എതിരേ നിയമ നടപടിയും തുടങ്ങിയിട്ടുണ്ട്. ക്ഷേത്രോത്സവത്തിന് ചെങ്കൊടിയുമായി വന്ന് കലഹമുണ്ടാക്കാന്‍ ശ്രമിച്ചതും ഇവരുടെ കൂട്ടമാണത്രെ. 

ക്ഷേത്രഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്റര്‍ എന്നാണ് പ്രചാരണം, എന്നാല്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം ദേശാഭിമാനി പത്രത്തിനു മുകളില്‍വെച്ച്  എടുത്തിട്ടുള്ളതാണ്. 

ഫേസ്ബുക്കിലെ കുപ്രചാരണത്തോട് ക്ഷേത്രവുമായി ഏറെ അടുത്തിടപഴകുന്ന ഒരു വിശ്വാസിയുടെ പ്രതികരണമിങ്ങനെ: ''മറ്റുള്ളവര്‍ പറഞ്ഞാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ ഈ വിവരം അറിയുന്നത് .അവിടെ കമ്മറ്റിയിലും ക്ഷേത്രകാര്യങ്ങളിലും കൂടുതലും ഇവര്‍ സൂചിപ്പിച്ചിട്ടുള്ള സമുദായംഗങ്ങള്‍ ആണ്.''

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.