കോഴിക്കോട്ടും കൊടി കുത്തല്‍

Tuesday 6 March 2018 2:05 pm IST

കോഴിക്കോട്: പുതുപ്പാടിയില്‍ ഫാക്ടറിക്ക് മുന്നില്‍ കൊടി നാട്ടി സിപി‌എം. ഇതോടെ ലാറ്റക്സ് യൂണിറ്റിന്റെ നിര്‍മാണം നിലച്ചു. അതിര്‍ത്തി തര്‍ക്കം ചൂണ്ടിക്കാട്ടിയായിരുന്നു കൊടി കുത്തല്‍. കൊടി നാട്ടിയതിനെ സിപി‌എം നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊല്ലം ജില്ലയിലെ പത്തനാപുരത്ത് സിപിഐ കൊടികുത്തിയതില്‍ മനംനൊന്ത് പ്രവാസി സംരംഭകന്‍ ജീവനൊടുക്കിയ സംഭവം വിവാദമായിരുന്നു. ഇതിനെ വിമര്‍ശിച്ച് സിപി‌എം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ കൊടികുത്തല്‍ സമരത്തിന് തങ്ങളും പിന്നിലല്ലെന്ന് കാണിച്ചിരിക്കുകയാണ് സിപി‌എം.  

പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് സിപി‌ഐയുടെ കൊടി കുത്തലിനെ തുടര്‍ന്ന്  ആത്മഹത്യ ചെയ്തത്. കൊല്ലത്ത് ഏപ്രിലില്‍ നടക്കുന്ന സിപിഐ അഖിലേന്ത്യാ സമ്മേളനത്തിന് രണ്ട് ലക്ഷം രൂപ തന്നാല്‍ കൊടി മാറ്റാമെന്നായിരുന്നു വാഗ്ദാനം. സുഗതന്‍ പണം നല്‍കാന്‍ തയ്യാറായില്ല. 15 വര്‍ഷം മുന്‍പ് നികത്തിയ വയലാണ് പാട്ടത്തിനെടുത്തിരുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിന് പണം ആവശ്യപ്പെട്ട് സിപിഐക്കാര്‍ ഭീഷണിപ്പെടുത്തിയത് സുഗതനെ കടുത്ത വിഷാദത്തിലാക്കിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.