വര്‍ഗീയ കലാപം: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Tuesday 6 March 2018 2:28 pm IST
"undefined"

കൊളംബോ: വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലാപത്തില്‍ ഇതിനകം രണ്ടു പേര്‍ കൊലപ്പെട്ടു. നി രവധി വീടുകളും മസ്ജിദുകളും തകര്‍ക്കപ്പെട്ടു. കാന്‍ഡി ജില്ലയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

മുസ്‌ളിം വിഭാഗം നടത്തുന്ന നിര്‍ബന്ധിത മതംമാറ്റങ്ങളും മറ്റുമാണ് കലാപത്തിന് കാരണം. നാളുകളായി നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ബുദ്ധസന്ന്യാസിമാരും സിംഹളരും ചോദ്യം ചെയ്തു തുടങ്ങി. ഇതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു തുടങ്ങിയ സമയത്താണ് ധാരാളം റോഹിങ്ക്യന്‍ മുസ്‌ളിങ്ങള്‍ അഭയാര്‍ഥികളായി ശ്രീലങ്കയില്‍ എത്തിത്തുടങ്ങിയത്. ഇതോടെ പ്രശ്‌നം വഷളാകുകയായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ കാന്‍ഡിയില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.  

തുടര്‍ന്ന് പ്രശ്‌നം കൈവിട്ടുപോകുമെന്ന ആശങ്കയില്‍ പ്രസിഡന്റ മൈത്രീപാല സിരിസേന പത്തു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 

മുന്‍പ് തമിഴ്പുലി പ്രശ്‌നം കത്തി നിന്ന സമയത്ത് മൂന്നു പതിറ്റാണ്ടിലേറെ  ്രശീലങ്ക അടിയന്തരാവസ്ഥയിലായിരുന്നു. 2009ലാണ് പുലികളുമായുള്ളആഭ്യന്തര യുദ്ധം അവസാനിച്ചത്.

 ഞായറാഴ്ച സിംഹളനായ ഒരു ട്രക്ക് ഡ്രൈവര്‍ നാലു മുസ്‌ൡളുമായുള്ള പ്രശ്‌നത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞിരുന്നു. ഇയാളുടെ സംസ്‌ക്കാര സമയത്ത്  ഒരുപറ്റമാള്‍ക്കാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇത് സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഇതിലാണ് രണ്ടു പേര്‍ മരിച്ചതും മസ്ജിദുകള്‍ തകര്‍ത്തതും.

ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് 9 ശതമാനം മുസ്‌ളിങ്ങളാണ് ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.