അഗര്‍ത്തല: ത്രിപുര തിരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ബെലോണിയയിലെ ലെനിന് പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയുടെ ട്വീറ്റ്. ഒരു സര്‍ക്കാര്‍ ചെയ്ത കാര്യം മറ്റൊരു സര്‍ക്കാരിന് തിരുത്താമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
2008ല്‍ ഇടതുപക്ഷം തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയ ഉടന്‍ രാജീവ് ഗാന്ധിയുടെ പ്രതിമ തകര്ക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബലോണിയയില്‍ കോളേജ് സ്ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: