കുണ്ടറ: ധര്‍മനിഷ്ഠ നിയമം കൊണ്ട് അടിച്ചേല്‍പ്പിക്കേണ്ടതല്ല, മറിച്ച് സ്വയം ചെയ്യേണ്ടതാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം. കിഴക്കേകല്ലട പുതിയിടത്ത് ശ്രീപാര്‍വതി ദേവിക്ഷേത്രത്തിലെ കട്ടിളസ്ഥാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഗോകുലം ക്ലാസുകളുടെ ഉദ്ഘാടനം ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ഉപാധ്യക്ഷന്‍ സി.കെ.കുഞ്ഞ് നിര്‍വഹിച്ചു. സമിതി ജില്ലാ പ്രസിഡന്റ് പ്രൊഫ. രാഘവന്‍നായര്‍, ക്ഷേത്രം രക്ഷാധികാരി ശ്രീരംഗം ശംഭു, ജി. രാജേന്ദ്രന്, കെ.ജി.രാമചന്ദ്രന്, ജി.രാമചന്ദ്രന്‍പിള്ള, പ്രസന്നകുമാരി, ഇന്ദിരാദേവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: