ജനജീവിതം കേരളത്തില്‍ ദുസഹമാകുന്നു: രാമന്‍പിള്ള

Tuesday 6 March 2018 3:04 pm IST

 

 

കൊട്ടാരക്കര: എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തിലെ സാധാരണക്കാരന്റെ ജീവിതം ബുദ്ധിമുട്ടേറിയതാണെന്ന് ബിജെപി സീനിയര്‍ സിറ്റിസണ്‍സെല്‍ സംസ്ഥാന കണ്‍വീനര്‍ കെ.  രാമന്‍പിള്ള.

സെല്ലിന്റെ മേഖല കണ്‍വെന്‍ഷന്‍ കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുണ്ടാരാഷ്ട്രീയവും, കൊലപാതക പരമ്പരകളും അഴിമതിയും സ്വജനപക്ഷപാതവും കാരണം കേരളം അനുദിനം തകരുകയാണ്. ആത്മഹത്യ ചെയ്യുന്ന വയോധികരുടെ എണ്ണവും കൂടുന്നു. ഇതിന് മാറ്റം അനിവാര്യമാണെന്നും പറഞ്ഞു. 

ബിജെപി ദേശീയസമിതി അംഗം കെ.ശിവദാസന്‍ മുഖ്യപ്രഭാഷണം നടത്തി. സെല്‍ ദക്ഷിണ മേഖലാ കണ്‍വീനര്‍ പ്രൊഫ:ആര്‍.ബാലചന്ദ്രന്‍നായര്‍'മുതിര്‍ന്നവര്‍ നേരിടുന്ന പ്രതിസന്ധി എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പി.അര്‍ജ്ജുനന്‍പിള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.ശിവന്‍പിള്ള, തുരുത്തിക്കര രാമകൃഷ്ണപിള്ള, കരീപ്ര വിജയകുമാര്‍, അയിലറ പി.എന്‍.കൃഷ്ണകുമാര്‍, ആലപ്പാട് രാജു, ജി.ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ കണ്‍വീനര്‍ എസ്.വാരിജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. എ.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എന്‍. ഗോപകുമാര്‍, രാധാകൃഷ്ണ യോഗീശ്വരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.