മുഹമ്മദ് സാലഹ് ഫെബ്രുവരിയിലെ മികച്ച താരം

Tuesday 6 March 2018 3:15 pm IST
"undefined"

ബാഴ്സലോണ: പി.എഫ്.എയുടെ ഫെബ്രുവരിയിലെ മികച്ച താരമായി ലിവര്‍പൂളിന്റെ മുഹമ്മദ് സാലഹ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് മൂന്നാം തവണയാണ് താരം ഈ അവാര്‍ഡിന് അര്‍ഹനാവുന്നത്.

സ്റ്റോക് സിറ്റിയുടെ ബട്ലന്‍ഡ്, ചെല്‍സിയുടെ ഹസാഡ്, യുണൈറ്റഡിന്റെ ക്രിസ് സ്മാളിങ്, ബ്രൈറ്റന്‍ താരം പാസ്കല്‍ ഗ്രോസ് എന്നിവരെ മറികടന്നാണ് താരം അവാര്‍ഡ് നേടിയത്. ഫെബ്രുവരിയില്‍ നടന്ന മൂന്ന് ലീഗ് മത്സരങ്ങളില്‍ നിന്ന് നാല് ഗോളും രണ്ടു അസിസ്റ്റും നേടിയതാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

ടോട്ടന്‍ഹാം, സൗത്താംപ്ടണ്‍, വെസ്റ്റ് ഹാം എന്നീ ടീമുകള്‍ക്കെതിരെയാണ് സാലഹ് ഗോളുകള്‍ നേടിയത്. ഇതില്‍ ടോട്ടന്‍ഹാമിനെതിരെ രണ്ട് ഗോള്‍ നേടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.