കാര്‍ട്ടൂണ്‍ അക്കാദമിയോട് പ്രതിഷേധിച്ച് ശങ്കരന്‍കുട്ടി ട്രസ്റ്റ്

Tuesday 6 March 2018 3:56 pm IST
"undefined"

കൊച്ചി: നിര്‍ണ്ണയിച്ച അവാര്‍ഡ് പ്രഖ്യാപിക്കുകയോ സമ്മാനിക്കുകയോ ചെയ്യാത്തതില്‍ കാര്‍ട്ടൂണ്‍ അക്കാദമിയോട് പ്രതിഷേധിച്ച് ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി ട്രസ്റ്റ്. 2017 ലെ ശങ്കരന്‍ കുട്ടി പുസ്തക കവര്‍ അവാര്‍ഡ് നിര്‍ണ്ണയിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുരസ്‌കാരം വിതരണം ചെയ്തിട്ടില്ല. അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ച്  പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ശങ്കരന്‍ കുട്ടിയുടെ മകന്‍ ഹരിശങ്കര്‍ എഴുതിയ കത്തില്‍ അറിയിക്കുന്നു. 

കാര്‍ട്ടൂണിസ്റ്റും ആര്‍ട്ടിസ്റ്റുമായ ശങ്കരന്‍ കുട്ടിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ശങ്കരന്‍ കുട്ടി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുസ്തക കവര്‍ അവാര്‍ഡാണ് വിഷയം. അവാര്‍ഡ് നിര്‍ണ്ണയിക്കുകയും, അവാര്‍ഡ് ദാനചടങ്ങ് നടത്തുകയും മാത്രമാണ് കാര്‍ട്ടൂണ്‍ അക്കാദമി കാലങ്ങളായി ചെയ്തിരുന്നത്. ഇടയ്ക്ക് അതും നിര്‍ത്തി. പിന്നീട് തുടങ്ങി. അവാര്‍ഡു സംബന്ധിച്ച മുഴുവന്‍ ചെലവും ട്രസ്റ്റാണ് വഹിക്കുന്നത്. 

കുടുംബാംഗങ്ങളുടെ പ്രതിഷേധം കാര്‍ട്ടുണ്‍ അക്കാദമിയെ അറിയിച്ച് കൊണ്ട് ശങ്കരന്‍ കുട്ടിയുടെ മകന്‍ ഹരിശങ്കര്‍ അധികൃതര്‍ക്ക് കത്തു നല്‍കി. കെ. സച്ചിദാനന്ദനും, ഭട്ടതിരിയും, അനൂപ് കമ്മത്തുമാണ് ജേതാവിനെ നിര്‍ണ്ണയിച്ചത്. 

"undefined"
മലയാള സാഹിത്യത്തിലെ വിഖ്യാത കൃതികകളായ ബഷീറിന്റെ രചനകളും എംടി യുടെ മഞ്ഞും തകഴിയുടെ കയറും ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ക്ക് ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി വരച്ച ചിത്രങ്ങളായിരുന്നു കവര്‍ പേജായി നല്‍കിയിരുന്നത്. എന്നിട്ടും അദ്ദേഹത്തോടുള്ള അനാദരവ് സങ്കടമുണ്ടാക്കുന്നുവെന്ന് അക്കാദമിയ്ക്ക് അയച്ച കത്തില്‍ ഹരിശങ്കര്‍ ചുണ്ടിക്കാട്ടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.