സൈനിക ശക്തിയില്‍ ഇന്ത്യ നാലാമത്

Tuesday 6 March 2018 4:48 pm IST
"undefined"

ന്യൂദല്‍ഹി: സൈനിക ശക്തിയില്‍ ഇന്ത്യ ലോകത്തെ നാലാമത്തെ രാജ്യം. അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്‍പിലുള്ളതെന്നും   ഗ്‌ളോബല്‍ ഫയര്‍പവര്‍ സൂചികയില്‍ പറയുന്നു. പാക്കിസ്ഥാന്‍ പട്ടികയാില്‍ പതിമൂന്നാമതാണ്.

ലോകത്തെ 133 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.  ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം അമേരിക്ക, ചൈന, റഷ്യ എന്നിവയ്ക്കാണ്. ഇന്ത്യ നാലാമതും. ഫ്രാസാണ് അഞ്ചാമത്. ലോകത്തെ അഞ്ച് സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യയുണ്ടെന്നര്‍ഥം.  ബ്രിട്ടന്‍, ജപ്പാന്‍, തുര്‍ക്കി, ജര്‍മ്മനി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് അടുത്ത സ്ഥാനങ്ങളില്‍.

ചൈനയ്ക്ക് 22,60,000 സൈനികരുണ്ട്. ഇ്യയ്ക്ക് 13,62,500 പേരും. ഇന്ത്യയ്ക്ക് 4426 പാറ്റണ്‍ ടാങ്കുകളും 6704 കവചിത വാഹനങ്ങളും 7414 ആര്‍ട്ടിലറി തോക്കുകളും ഉണ്ട്.  ചൈനയ്ക്ക് 6457 ടാങ്കുകളും 4788 കവചിത വാഹനങ്ങളും 6246 ആര്‍ട്ടിലറി തോക്കുകളുമുണ്ട്. ചൈനയ്ക്ക് 2955 യുദ്ധ വിമാനങ്ങളുണ്ട്. ഇന്ത്യയ്ക്ക് 2102  യുദ്ധവിമാനങ്ങളും. ഇന്ത്യയ്ക്ക് മൂന്നു വിമാനവാഹികളാണ് ഉള്ളത്. ചൈനയ്ക്ക് ഒന്നു മാത്രം. എന്നാല്‍ ചൈനയ്ക്ക് 68 മുങ്ങിക്കപ്പലുകളും 35 നശീകരണിക്കപ്പലുകളും ഉണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.