ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിനെ മുന്ന് ദിവസത്തേയ്ക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. നിലവില്‍ സിബിഐ കസ്റ്റഡിയിലായിരുന്ന കാര്‍ത്തിയുടെ കസ്റ്റഡി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ ഉത്തരവ്.
ഐഎന്‍എക്സ് മീഡിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കാര്‍ത്തി ചിദംബരത്തിന് സമന്‍സ് നല്‍കിയിരുന്നു. ഇതിനെതിരെ കാര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. കാര്‍ത്തിയെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്മെന്റിന് മുന്നോട്ടുപോവാമെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തു.
ഐഎന്‍എക്സ് മീഡിയക്ക് 305 കോടിയോളം രൂപയുടെ വിദേശഫണ്ട് ലഭ്യമാക്കാന്‍ ഫോറിന് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ബോര്‍ഡ് നല്കിയ അനുമതിയില്‍ ക്രമക്കേട് നടന്നെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: