രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രവും

Tuesday 6 March 2018 6:35 pm IST
"undefined"

കൊച്ചി: മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് മൂന്നാം നാള്‍ പ്രതികരിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രവും.

പാര്‍ട്ടി പത്രമായ വീക്ഷണം ഒന്നാം പേജില്‍ ചേര്‍ത്തിരിക്കുന്ന വാര്‍ത്ത അവസാനിക്കുന്നതിങ്ങനെ: ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ചോദ്യം ചെയ്യുന്ന മൂന്നു നിയമസഭാ ഫലങ്ങളും പുറത്തുവന്നതിന്റെ മൂന്നാം ദിവസമാണ് പ്രതികരണവുമായുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ രംഗപ്രവേശം. മേഘാലയയില്‍ ഒമ്പതുവര്‍ഷം നീണ്ട ഭരണം നഷ്ടമാക്കിയ കോണ്‍ഗ്രസിന് നാഗാലാന്‍ഡിലും ത്രിപുരയിലും ഒരു സീറ്റുപോലും നേടാനായിരുന്നില്ല...''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.