കണിച്ചുകുളങ്ങര ചക്കരപൊങ്കാല ഏപ്രില്‍ 30ന്

Wednesday 7 March 2018 1:26 am IST


ചേര്‍ത്തല: കണിച്ചുകുളങ്ങര ദേവിക്ക് ചക്കരപൊങ്കല്‍ ഏപ്രില്‍ 30ന് നടക്കും. പുലര്‍ച്ചെ 3നും 3.30നും മദ്ധ്യേ നടക്കുന്ന ധ്വജ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 7ന് ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പൊങ്കല്‍ അടുപ്പിലേയ്ക്ക് ആദ്യ ദീപം പകരുന്നതോടെ ചക്കരപൊങ്കലിന് തുടക്കമാകും. സ്ത്രി-പുരുഷ ഭേദമന്യേ മുഴുവന്‍ ഭക്തര്‍ക്കും പൊങ്കലില്‍ പങ്കെടുക്കാനാകുമെന്നതാണ് ഇതിന്റെ സവിശേഷത. ചക്കരപൊങ്കലിന്റെ ആദ്യ കൂപ്പണിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ സുശീല സുകുമാരന് നല്‍കി നിര്‍വഹിച്ചു.ചടങ്ങില്‍ മേല്‍ശാന്തി വി.കെ. സുരേഷ്ശാന്തി,ദേവസ്വം സെക്രട്ടറി പി.കെ.ധനേശന്‍ പൊഴിക്കല്‍,ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,ഖജാന്‍ജി കെ.കെ.മഹേശന്‍,ദേവസ്വം കമ്മിറ്റി അംഗങ്ങള്‍ ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.