സേവാഭാരതി അന്നദാന പദ്ധതി പതിനൊന്നാം വര്‍ഷത്തില്‍

Wednesday 7 March 2018 1:28 am ISTആലപ്പുഴ: സേവാഭാരതി അമ്പലപ്പുഴ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിര്‍ദ്ധനരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി നിത്യവും രണ്ടുനേരം നടത്തിവരുന്ന അന്നദാനം പതിനൊന്നാം വര്‍ഷത്തിലേക്ക് കടന്നു. 2008 ഫെബ്രുവരി 28ന് ആരംഭിച്ച അന്നദാന പദ്ധതിയില്‍ നിത്യവും ആയിരത്തില്‍പ്പരം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നു.
  അന്നദാന പദ്ധതിയുടെ വാര്‍ഷികത്തോടനുബദ്ധിച്ച് നടന്ന യോഗം സേവാഭാരതി ജില്ലാ സെക്രട്ടറി കെ. ബാബു ഉദ്ഘാടനം ചെയ്തു. സേവാഭാരതി അമ്പലപ്പുഴ പ്രസിഡന്റ് ഡോ. സി. ദിലീപ് അദ്ധ്യക്ഷനായി.
  ട്രഷറര്‍ എസ്. സതീഷ്‌കുമാര്‍, താലൂക്ക് സംഘചാലക് ആര്‍. സുന്ദര്‍, ജന. സെക്രട്ടറി ഒ.എന്‍. മോഹനന്‍, താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍, താലൂക്ക് സേവാപ്രമുഖ് കെ. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.