മന്ത്രി ബാലന്‍ രാജിവയ്ക്കണം: പട്ടികജാതി മോര്‍ച്ച

Wednesday 7 March 2018 1:29 am IST


ആലപ്പുഴ: അട്ടപ്പാടി മേഖലയിലെ മധുവിന്റെ കൊലപാതകത്തിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി എ.കെ. ബാലന്‍ രാജിവയ്ക്കണമെന്ന് പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി യുവാവിനെ കെട്ടിയിട്ട് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തില്‍പ്പെട്ട  ഒരംഗത്തിന് സര്‍ക്കാര്‍ ജോലി കൊടുക്കണമെന്നും കുടുംബത്തിന് 25ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ കെ.ബി. ഷാജി അദ്ധ്യക്ഷനായി. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രദീപ്, പട്ടികജാതി മോര്‍ച്ച ജില്ലാ നേതാക്കളായ കെ. രമേശ് കൊച്ചുമുറി, രാജശ്രീ കോമല്ലൂര്‍, ഇ.ആര്‍. രാജേഷ്, ടി.പി. രാജേഷ്, പി.കെ. ഭാര്‍ഗ്ഗവന്‍, ശാന്തമ്മ ചന്ദ്രദാസ്, എസ്. ബിജി, പി.കെ. ഉണ്ണികൃഷ്ണന്‍, ഹരിദാസ് കുട്ടനാട് തുടങ്ങിയവര്‍ സംസാരിച്ചു. ഈ മാസം 15ന് നടക്കുന്ന നിയമസഭാ മാര്‍ച്ചില്‍ ജില്ലയില്‍ നിന്നും 1,500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.