മത്സ്യത്തൊഴിലാളികള്‍ക്ക് 10 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ

Wednesday 7 March 2018 2:00 am IST

 

ആലപ്പുഴ: മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ 18 നും 70 നുമിടയില്‍ പ്രായമുള്ള അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 24വരെ ചേരാം.  അപകടമരണം സംഭവിച്ചാല്‍ അനന്തരാവകാശിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും മരണാനന്തര ചെലവിനായി 2,500 രൂപയും ലഭിക്കും. 24നകം പ്രീമിയം തുകയായ 376 രൂപ അംഗത്വം എടുക്കണം. അപകടത്തില്‍ കണ്ണുകളുടെ കാഴ്ച, കൈകള്‍, കാലുകള്‍, നഷ്ടപ്പെടുവര്‍ക്കും സ്ഥിരമായ അവശത സംഭവിക്കുവര്‍ക്കും 10 ലക്ഷം രൂപനഷ്ടപരിഹാരം ലഭിക്കും. ഭാഗികമായി അംഗവൈകല്യം ഉണ്ടാകുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയും ഒരു ലക്ഷം രൂപവരെ ചികിത്സ ചെലവും ലഭിക്കും. അപകടത്തില്‍ മരിക്കുന്നവരുടെ 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് പഠന ചെലവായി 5,000 രൂപ വീതം ലഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.