എടത്വാ: നീരേറ്റുപുറത്തെ അനധികൃത റോഡ് കൈയ്യേറ്റം. ഹൈവേ അതോറിറ്റിക്കുവേണ്ടി പിഡബ്ല്യുഡി ആലപ്പുഴ റോഡ് ഡിവിഷന്റെ ഉത്തരവിനെ തുടര്‍ന്ന് സര്‍വ്വേ നടപടി തുടരുന്നു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയില്‍ നീരേറ്റുപുറം ജങ്ഷനിലാണ് റോഡ് കയ്യേറി മതിലും കച്ചവട സ്ഥാപനങ്ങളും സ്ഥാപിച്ചത്.
നേരത്തെ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും ഉടമകള്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടപടി ആരംഭിക്കുകയായിരുന്നു. റോഡിലേക്ക് ഇറക്കിയ ഭാഗങ്ങളാണ് അറുത്തുമാറ്റിയത്. റോഡിന് സമീപത്തെ പെട്ടിക്കടകളും ഒഴിപ്പിച്ചു.
നടപടി തുടങ്ങിയതോടെ ഉടമകള്‍ അവരവരുടെ സ്ഥാപനങ്ങള്‍ പൊളിച്ചു. റോഡിന് ഒന്‍പത് മീറ്റര്‍ വീതി വേണമെന്നിരിക്കെ കൈയ്യേറിയ സ്ഥലങ്ങളില്‍ റോഡിന്റെ വീതി ഏഴ് മീറ്ററായി ചുരുങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: