സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി വനിതാഅംഗം

Wednesday 7 March 2018 2:00 am IST

 

ചാരുംമൂട്:  സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷ ആരോപണവുമായി സിപിഎം വനിതാ അംഗം രംഗത്ത്. സിപിഎം നേതാവും നൂറനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗവുമായ മിനിയാണ് ആക്ഷേപം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റും, സിപിഎം നെടുകുളഞ്ഞിമുറി വാര്‍ഡ് നേതാവും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയും ചേര്‍ന്ന് തന്നെ സ്വതന്ത്യമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതെ മോശമായ രീതിയില്‍ സംസാരിക്കുന്നു. മെമ്പറായ ശേഷം വീട്ടിന്റെ ചുറ്റുമതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കള്‍ തനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു.

  എന്റെ പാര്‍ട്ടിയിലെ പ്രദേശിക നേതാക്കള്‍ ഞാനൊരു സ്ത്രീയാണെന്നുള്ള പരിഗണന തരാതെ നിരന്തരമായി വ്യക്തിഹത്യ നടത്തി വരുന്നതായും മിനിയുടെ പ്രസ്താവനയില്‍ പറയുന്നു. ഒരു ജനപ്രതിനിധിയായ എന്നെ സിപിഎം പാര്‍ട്ടി കമ്മിറ്റികളിലും, പഞ്ചായത്ത് കമ്മിറ്റിയിലും ,കുടുംബശ്രീ, അയല്‍ക്കുട്ടം, മറ്റ് പൊതുപരിപാടികളിലും അടച്ച് ആക്ഷേപിക്കുവാന്‍ വേണ്ടി നൂറനാട്ടെ സിപിഎം നേതാക്കളുടെ ആജ്ഞാവര്‍ത്തികളായ ചില വനിതാ - പുരുഷ സഖാക്കള്‍ പ്രവര്‍ത്തിക്കുന്നെന്നും മിനിയുടെ പ്രസ്താവനയിലൂടെ പറയുന്നുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.