കുത്തിവയ്പ് മാറി നല്‍കി; നഴ്‌സിനെ നീക്കം ചെയ്തു

Wednesday 7 March 2018 2:00 am IST

 

വണ്ടാനം: വൃദ്ധന് നല്‍കേണ്ട കുത്തിവെയ്പ് വിദ്യാര്‍ത്ഥിക്ക് മാറിനല്‍കിയ സംഭവത്തില്‍ ഉത്തരവാദിയായ നഴ്‌സിനെ നീക്കം ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വോളണ്ടറി ആയി പ്രവര്‍ത്തിച്ച നഴ്‌സിനെയാണ് സൂപ്രണ്ട് ആര്‍.വി.രാംലാല്‍ നീക്കം ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുന്നപ്ര വടക്കു പഞ്ചായത്ത് പതിനേഴാം വാര്‍ഡ് കൊല്ലം പറമ്പ് ജോസഫ് - ത്രേസ്യ ദമ്പതികളുടെ മകന്‍ അജയ് ജോസഫിന് കുത്തിവെയ്പു നല്‍കിയത്. തലകറക്കത്തെ തുടര്‍ന്നു് ചികിത്സയില്‍ കഴിഞ്ഞ കുട്ടിക്ക് തൊട്ടടുത്ത കിടക്കയില്‍ ചികിത്സയില്‍ കഴിഞ്ഞ വൃദ്ധന് നല്‍കേണ്ട മൂന്ന് കുത്തിവെയ്പുകളില്‍ ഒന്ന് മാറിനല്‍കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.