മുഹമ്മ: കാറില്‍ ലോറിയിടിച്ച് കാര്‍ യാത്രികരായ 3 യുവാക്കള്‍ക്ക് പരിക്ക്. മണ്ണഞ്ചേരി കുന്നപ്പള്ളി സഈദ് (26), നവാബ് (25), അന്‍സില്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താടിയെല്ലിനും മറ്റും പരിക്കേറ്റ സഈദിനെ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ട് പോയി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആലപ്പുഴ-തണ്ണീര്‍മുക്കം റോഡില്‍ തറമൂട് വച്ചായിരുന്നു അപകടം. എതിരെ വന്ന പാര്‍സല്‍ ലോറി കാറിലിടിക്കുകയായിരുന്നു. അപകടത്തില്‍ വാഹനങ്ങളുടെ മുന്‍ഭാഗം തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: