ഹരിപ്പാട്: സ്ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയേയും അച്ഛനേയും സിപിഎം ഗുണ്ടകള്‍ വീടുകയറി അക്രമിക്കുകയും വീട്ടുസാധനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവം ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ഹരിപ്പാട് പോലീസിന്റെ നടപടിയില്‍ യുവമോര്‍ച്ച കുമാരപുരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. ബിജെപി ജില്ലാ കമ്മറ്റിയംഗം അഡ്വ. കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രശോഭ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: