റെയില്‍വേ സ്റ്റേഷനും മതപരിവര്‍ത്തന കേന്ദ്രമോ?

Wednesday 7 March 2018 2:00 am IST

 

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിയമവിരുദ്ധമായി മതപരിവര്‍ത്തന ശ്രമം നടത്തുന്നതായി പരാതി. സ്റ്റേഷന്‍ ചുവരുകളാകെ ഒരുവിഭാഗം വ്യാപകമായി സുവിശേഷ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചിരിക്കുകയാണ്. റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ യാതൊരു പോസ്റ്ററും പതിക്കരുതെന്ന് ചട്ടമുള്ളപ്പോള്‍ ക്രൈസ്തവ സുവിശേഷ വത്കരണ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിരിക്കുന്നത്. ഇതിനെതിരെ പ്രരതിഷേധമുയര്‍ന്നെങ്കിലും നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മറ്റു മതസ്ഥരും ഇപ്രകാരം പോസ്റ്ററുകല്‍ പതിച്ചാല്‍ സംഘര്‍ഷത്തിന് ഇടയാക്കും. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇവ നീക്കണം ചെയ്യണമെന്നും പോസ്റ്റര്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.