ലോക വനിതാദിനത്തില്‍ കുടുംബശ്രീ 'ടോക്ക് ഷോ' സംഘടിപ്പിക്കുന്നു

Tuesday 6 March 2018 2:05 am IST

  രണ്ട് പതിറ്റാണ്ടായി കുടുംബശ്രീ നല്‍കിയ ആത്മവിശ്വാസം നിക്ഷേപമാക്കി ജീവിതവിജയം നേടിയ വനിതകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാന്‍ അവരുടെ അനുഭവങ്ങളുടെ നേര്‍സാക്ഷ്യം അവതരിപ്പിക്കുന്നതാണ് പരിപാടി. 'സാക്ഷ്യം' എന്ന പേരിലാണ് ടോക്ക് ഷോ നടക്കുക. നാളെ രാവിലെ 10 മണി മുതല്‍ പാലക്കാട് ഹോട്ടല്‍ ഗസാലയില്‍ വെച്ചാണ് 'സാക്ഷ്യം' ടോക്ക് ഷോ സംഘടിപ്പിക്കുന്നത്്. 

    കുടുംബശ്രീയോടൊപ്പം വളര്‍ന്ന് സംരംഭക രംഗത്തും പൊതുരംഗത്തും ഉള്‍പ്പെടെ വിജയിച്ച മാതൃകകളെ സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുകയാണ് പാലക്കാട് ജില്ല മിഷന്‍. കുടുംബശ്രീയുടെ നീതം ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി മത്സരമായാണ് ടോക്ക് ഷോ സംഘടിപ്പിക്കുന്നത്.

    ലോക വനിത ദിനത്തില്‍ 15 ഓളം പെണ്‍കരുത്തുകള്‍ അവരുടെ ജീവിതസാക്ഷ്യം അവതരിപ്പിക്കും. ഉന്നത വിദ്യാഭ്യാസമോ ശാസ്ത്രീയമായ അറിവുകളോ ഇല്ലാതിരുന്നവര്‍, സ്വപ്രയത്‌നം കൊണ്ടും കുടുംബശ്രീയുടെ പിന്തുണ കൊണ്ടും മാത്രം പടിപടിയായി സമൂഹത്തിലിടം കണ്ടെത്തിയവരും മാതൃക സൃഷ്ടിച്ചവരുമായ സ്ത്രീകളാണ് ടോക്ക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുക. 

  മൂന്ന് പ്രഗത്ഭരായ ജഡ്ജസ് തിരഞ്ഞെടുക്കുന്ന രണ്ട് വനിതകള്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.