സ്‌കൂളുകള്‍ പൂട്ടാനുള്ള ഉത്തരവ്: മാനേജ്‌മെന്റുകള്‍ നിയമ നടപടിക്ക്

Wednesday 7 March 2018 2:00 am IST
കുറവിലങ്ങാട്:ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കി ജില്ലയില്‍ 55 സ്‌കൂളുകള്‍ പൂട്ടാനുള്ള' വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിനെതിരെ മാനേജുമെന്റുകള്‍ നിയമ നടപടികള്‍ ആരംഭിച്ചു. പരീക്ഷ അടുത്ത സമയത്ത് ഇറക്കിയ ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പൂട്ടല്‍ ഉത്തരവില്‍ പറയുന്ന മിക്ക സ്‌കൂളുകളുടെയും മാനേജ്മെന്റുകള്‍ യോജിച്ചാണ് നിയമനടപടികള്‍ക്ക് ഒരുങ്ങുന്നത്.

  പ്രധാനമായും വിവിധ മതസംഘടനകള്‍ നടത്തുന്ന സ്‌കൂളുകള്‍ ആണ് പട്ടികയില്‍ അധികവും. എന്നാല്‍ ഉത്തരവില്‍പ്പെടാതെ പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലാത്ത ചില സ്‌കൂളുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിക്കുന്ന കുട്ടികള്‍ അടുത്ത അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടേണ്ടതാണ്. ഇതിനായി ഇവര്‍ക്ക് ടിസി നിര്‍ബന്ധമല്ലെന്ന സൂചനയും ഉണ്ട്. ഇത്തരം ഉത്തരവിലൂടെ സര്‍ക്കാര്‍ പെതുവിദ്യാഭ്യാസ നയത്തിന്റെ പേരില്‍ സിബിഎസിഇ നയം അട്ടിമറിക്കുന്നതായി മാനേജുമെന്റുകള്‍ ആരോപിക്കുന്നു 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.